യു.പി.ഐ വഴി അഞ്ച് ലക്ഷം രൂപവരെ കൈമാറാം

യുപിഐ വഴി ഒരു ദിവസം അഞ്ച് ലക്ഷം വരെ കൈമാറാം. ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത് ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കുള്ള പരിധിയാണ്. നിലവിൽ ഒരു ലക്ഷം രൂപയാണ് ഒരു ദിവസത്തെ പരിധി. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഈ മാറ്റം പ്രഖ്യാപിച്ചത്.

Also read:ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ഈക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read:ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാന്‍ സാധിക്കും. നിലവിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകൾ, ലോൺ റീപേമെന്റുകൾ, ഇൻഷുറൻസ് എന്നീ ചില വിഭാഗങ്ങൾക്കും ഇടപാട് പരിധി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നടത്താൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News