യുപിഐ പേയ്മെന്റിലെ പ്രശ്നങ്ങൾക്ക് പരാതി നൽകാം

ഏത് പേയ്‌മെന്റുകളും ഇപ്പോൾ നടക്കുന്നത് യുപിഐ വഴിയാണ്. കയ്യിൽ ക്യാഷ് ഇല്ലാത്ത സാഹചര്യത്തിൽ വളരെ പെട്ടന്ന് തന്നെ യുപിഐ പേയ്മെന്റ്റ് വഴി ഇടപാടുകൾ നടത്താം. എന്നാൽ ഇങ്ങനെ പേയ്‌മെന്റ് നടത്തുമ്പോൾ സെർവറുകളിൽ പ്രശ്‌നം മൂലവും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രശനങ്ങൾ നേരിടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപയോക്തക്കൾക്ക് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകാവുന്നതാണ്.

അതിനായി എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതിൽ ‘തർക്ക പരിഹാര സംവിധാനം’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ ഓപ്പൺ ചെയ്യുക. പരാതി അനുസരിച്ച് ‘ഇടപാടിൻ്റെ സ്വഭാവം’ സെലക്ട് ചെയ്യാം. അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് പ്രശ്‌നത്തിൻ്റെ ഒരു ചെറു വിവരണം നൽകുക.

also read: സ്റ്റാര്‍ബക്സ് ഇന്ത്യ വിടുന്നുവോ; പ്രതികരിച്ച് ടാറ്റ

ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് നടന്ന തീയതി, ഇമെയിൽ ഐഡി എന്നിവ നാകണം.ഇതിന്റെ കൂടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. അവസാനം ഈ വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇത് ചെയ്ത കഴിയുന്നതോടെ യുപിഐ ഇടപാട് പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here