ഇടക്കിടെ യുപിഐ പിൻ മാറ്റുന്നത് സുരക്ഷയുടെ കാര്യത്തിൽ വളരെ നല്ലതാണ്. ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുവാൻ ഇതിലൂടെ സാധിക്കും. പെട്ടന്ന് ആരുകണ്ടുപിടിക്കാൻ സാധ്യതയില്ലാത്ത യുപിഐ പിൻ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.
ഇതിനായി ഫോണിൽ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ എനേബിൾ ചെയ്ത ആപ്പ് തുറക്കുക. ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.ക്രെഡൻഷ്യൽസിൽ യുപിഐ ഐഡി, മൊബൈൽ നമ്പർ, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങൾ ഉൾപ്പെടുന്നു.ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ, യുപിഐ സർവ്വീസിലേക്കോ സെറ്റിങ്സിലേക്കോ പോവുക.ഇവ മെയിൻ മെനുവിൽ അല്ലെങ്കിൽ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നൽകിയിരിക്കും.യുപിഐ സർവ്വീസ് മെനുവിൽ യുപിഐ പിൻ അല്ലെങ്കിൽ റീസെറ്റ് യുപിഐ പിൻ ഓപ്‌ഷൻ നോക്കുക.
നിലവിലെ യുപിഐ പിൻ നൽകാൻ ആവശ്യപ്പെടും. പിൻ നൽകിയ ശേഷം,ഒരു പുതിയ യുപിഐ പിൻ സെറ്റ് ചെയ്യാൻ ആവശ്യപ്പെടും.ശക്തവും സുരക്ഷിതവുമായ പിൻ തന്നെ തിരഞ്ഞെടുക്കുക. സ്ഥിരീകരിക്കാൻ പുതിയ യുപിഐ പിൻ വീണ്ടും നൽകുക. പുതിയ പിൻ നൽകി കഴിഞ്ഞാൽ ചേഞ്ചുകൾ സബ്മിറ്റ് ചെയ്യുക.യുപിഐ പിൻ മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here