യുപിഐ സേവനങ്ങള്‍ ഇനി ഈ രാജ്യങ്ങളിലും

മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനം ആരംഭിച്ചു. മൗറീഷ്യസിലെയും ശ്രീലങ്കയിലെയും ജനങ്ങള്‍ക്ക് ഇനിമുതല്‍ അവരുടെ സ്ഥലങ്ങളില്‍ ഇടപാടുകള്‍ നടത്തുന്നതിനായി യുപിഐ ഉപയോഗിക്കാന്‍ സാധിക്കും. മൗറീഷ്യസിലെ ജനങ്ങള്‍ക്ക് ഇന്ത്യയിലും ഇനിമുതല്‍ യുപിഐ പേയ്മെന്റ് നടത്താനാകും. ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ വഴി പണമിടപാടുകള്‍ നടത്താനാകും. ഫ്രാന്‍സിലും മുമ്പ് യുപിഐ സേവനം ആരംഭിച്ചിരുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും യുപിഐ വഴി ആളുകള്‍ക്ക് സാധിക്കും.

ALSO READ:കര്‍ഷക സമരം; പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

യുപിഐ സേവനത്തിനൊപ്പം റുപേ കാര്‍ഡ് സേവനവും മൗറീഷ്യസില്‍ ആരംഭിച്ചു. റുപേ അടിസ്ഥാനമാക്കി മൗറീഷ്യസ് ബാങ്കുകള്‍ക്ക് കാര്‍ഡുകള്‍ നല്‍കാനും കഴിയും. ഈ കാര്‍ഡുകള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് സ്വന്തം രാജ്യത്തും ഇരു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും. 2016-ലാണ് യുപിഐ ആരംഭിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഐഎംപിഎസ്, യുപിഐ, റുപെ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ALSO READ:തമിഴ്‌നാട് ദേശീയഗാനത്തെ അപമാനിച്ചെന്ന് ഗവര്‍ണറുടെ ആരോപണം; തിരിച്ചടിച്ച് ഡിഎംകെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News