യുപിഎസ്‌സിയുടെ എന്‍ഡിഎ, എന്‍എ പരീക്ഷാ രജിസ്‌ട്രേഷന്‍ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

upsc-nda-cds-application

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ), നേവല്‍ അക്കാദമി (എന്‍എ) (1) പരീക്ഷകള്‍ക്കുള്ള രജിസ്ട്രേഷൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. ഡിസംബര്‍ 31-ന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് upsc.gov.in ല്‍ അപേക്ഷിക്കാം.

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്കുള്ള (സിഡിഎസ് 1, 2025) അപേക്ഷാ നടപടികളും ഇന്ന് അവസാനിക്കും. 406 സീറ്റുകളിലേക്കാണ് യുപിഎസ്‌സി ഈ പരീക്ഷ നടത്തുന്നത്.

ഒഴിവുകൾ

നാഷണല്‍ ഡിഫന്‍സ് അക്കാദമി

സൈന്യം: 208 (10 സ്ത്രീകള്‍ ഉള്‍പ്പെടെ)

നേവി: 42 (ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ)

എയര്‍ഫോഴ്‌സ് ഫ്ലൈയിങ്: 92 (2 സ്ത്രീകള്‍ ഉള്‍പ്പെടെ)

എയര്‍ഫോഴ്‌സ് ഗ്രൗണ്ട് ഡ്യൂട്ടികള്‍ (ടെക്): 18 (2 സ്ത്രീകള്‍ ഉള്‍പ്പെടെ)

എയര്‍ഫോഴ്‌സ് ഗ്രൗണ്ട് ഡ്യൂട്ടികള്‍ (നോണ്‍-ടെക്): 10 (2 സ്ത്രീകള്‍ ഉള്‍പ്പെടെ)

സമയപരിധിക്കുള്ളില്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 1നും 7നും ഇടയില്‍ തിരുത്തലുകള്‍ വരുത്താം.

Read Also: അസാപ്; ഗ്രാഫിക്ക് ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


അപേക്ഷിക്കേണ്ട വിധം


upsc.gov.in എന്ന യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.

‘വാട്ട് ഈസ് ന്യൂ’ എന്ന വിഭാഗത്തിന് താഴെയുള്ള ‘സീ ഓൾ’ ടാബ് തുറക്കുക.

ആപ്ലിക്കേഷന്‍ ലിങ്ക് തുറക്കുക.

നിങ്ങള്‍ പുതിയ ആളാണെങ്കില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

ഇനി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിക്കുക.

പണമടയ്ക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക.

ഫോം സമര്‍പ്പിച്ച് സ്ഥിരീകരണ പേജിന്റെ പകര്‍പ്പ് സേവ് ചെയ്യുക

Read Also: അസാപ്; പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്, പരീക്ഷാ വിജ്ഞാപനം പരിശോധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News