മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ, പ്രതിപക്ഷ നേതാക്കളെയും സ്പീക്കറെയും സാക്ഷിയാക്കി ചേലക്കര, പാലക്കാട് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. യു ആര്‍ പ്രദീപ് സഗൗരവത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇരുവരെയും പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയും മറ്റു നേതാക്കളും സ്വീകരിച്ച് സ്വീകരിച്ചു.
ചേലക്കരയില്‍ കെ രാധാകൃഷ്ണനും പാലക്കാട് ഷാഫി പറമ്പിലും രാജിവെച്ച ഒഴിവിലേക്കാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എം എല്‍ എമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം സഗൗരവത്തില്‍ ചേലക്കര എംഎല്‍എയായി യു ആര്‍ പ്രദീപിന്റെ സത്യപ്രതിജ്ഞ. രണ്ടാമതായി ദൈവനാമത്തില്‍ പാലക്കാട് നിന്ന് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.
Read Also: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞത് സംഘപരിവാറിന് വേണ്ടി: പി മോഹനന്‍ മാസ്റ്റര്‍
ഇരുവര്‍ക്കും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും പൂച്ചെണ്ടുകള്‍ നല്‍കി. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ കക്ഷി നേതാക്കള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here