ഹൃദയം കൊണ്ട് വരവേറ്റ് ചേലക്കര; യു ആർ പ്രദീപിന്‍റെ പ്രചാരണം രണ്ടാം ദിനത്തിലേക്ക്

ur pradeep chelakkara campaign day2

ചേലക്കര നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി യു ആർ പ്രദീപിന്‍റെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുടെ ഹൃദ്യമായ വരവേൽപ്പ്. ചേലക്കരയിലെ തിരുവില്വാമല ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു യു ആർ പ്രദീപിന്‍റെ ഇന്നത്തെ പര്യടനം. അതേ സമയം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിവിധ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ച് വോട്ടർമാരെ കണ്ട് വോട്ടർഭ്യർത്ഥന നടത്തി. എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും പ്രചരണ പരിപാടിക്ക് തുടക്കമിട്ടു.

പ്രശസ്ത സാഹിത്യകാരൻ വികെഎന്നിന്‍റെ വസതി സന്ദർശിച്ച് വികെഎന്നിന്‍റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു യു ആർ പ്രദീപ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. തിരുവില്വാമല, കൈത്തറിയുടെ ഗ്രാമമായ കുത്താമ്പുളി എന്നിവിടങ്ങളിലും എത്തി യു ആർ പ്രദീപ് വോട്ടഭ്യർത്ഥിച്ചു.
ഐവർമഠത്തിൽ എത്തി വിവിധ കേന്ദ്രങ്ങളിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുകയായിരുന്നു. ഐവർമഠത്തിനു സമീപത്തെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത യു ആർ പ്രദീപ് വധൂവരൻമാരെ അനുഗ്രഹിക്കാനും മറന്നില്ല. പഴയന്നൂർ എളനാട് പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലും യു ആർ പ്രദീപ് പര്യടനം നടത്തി വോട്ട് ഉറപ്പിച്ചു. എല്ലായിടങ്ങളിലും ഹൃദ്യമായ വരവേൽപ്പാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പ്രവർത്തകർ പ്രദീപിനെ മലർ നിറച്ച പറനൽകിയും പൂച്ചെണ്ടുകൾ നൽകിയുമാണ് സ്വീകരിച്ചത്.

ALSO READ; യു ഡി എഫ് രമ്യ ഹരിദാസിനെ പിൻവലിക്കണം, ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണം: പിവി അൻവർ

ഞായറാഴ്ചയായതിനാൽ യുഡിഎഫ് സ്ഥാനാർഥി രമ്യഹരിദാസ് വിവിധ ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പര്യടനം നടത്തിയത്. എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ തിരുവില്വാമല വില്വാദ്രി നാദ ക്ഷേത്ര ദർശനം നടത്തിയ ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. കൈത്തറിയുടെ ഗ്രാമമായ കുത്താമ്പള്ളിയിലും കെ. ബാലകൃഷ്ണൻ വീടുവീടാന്തരം കയറി വോട്ടഭ്യർത്ഥന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News