യു ആര്‍ പ്രദീപിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ചേലക്കര

യു ആര്‍ പ്രദീപിനെ ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ സ്വീകരണമാണ് ചേലക്കരയില്‍ ഒരുക്കിയത്. തോണൂര്‍ക്കര മുതല്‍ ചേലക്കര വരെ നടന്ന ആവേശകരമായ റോഡ് ഷോയില്‍ എല്‍ഡിഎഫ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.

യു ആര്‍ പ്രദീപിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തോണൂര്‍ക്കര M.S.M ഓഡിറ്റോറിയത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ചേലക്കര ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയ യു ആര്‍ പ്രദീപ് നേതാക്കള്‍ക്കൊപ്പം തോണൂര്‍കരയിലേക്ക് എത്തി. ഏഴരയ്ക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ ചേലക്കരയെ ഇളക്കിമറിച്ചുള്ള റോഡ്‌ഷോ ആരംഭിച്ചു.

ALSO READ:ഇടുക്കിയില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ഇത്രയും കാലം ഇടതുമുന്നണിയെ വിശ്വസിച്ച ചേലക്കരയിലെ ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും കെ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളെല്ലാം മുന്നോട്ടുകൊണ്ടുപോകും എന്നതാണ് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, എ സി മൊയ്തീന്‍ എംഎല്‍എ തുടങ്ങി തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കളും നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനത്തില്‍ അണിനിരന്നു. റോഡ് ഷോ ഒന്‍പതു മണിയോടെ ചേലക്കര ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

ALSO READ:സിനിമാനിര്‍മാതാവെന്ന വ്യാജേന പരിചയപ്പെടും; യുവതികളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News