“തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെച്ച കാര്യങ്ങള്‍ എല്ലാം കൃത്യമായി നടപ്പാക്കും”; യു ആര്‍ പ്രദീപ്

u r pradeep

ചേലക്കര നിയുക്ത എംഎൽഎ യുആർ പ്രദീപിന്റെ നന്ദി രേഖപ്പെടുത്തൽ പര്യടന പരിപാടിക്ക് മണ്ഡലത്തിൽ തുടക്കമായി. ഒൻപത് പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലൂടെ മൂന്നു ദിവസമായാണ് പരാടന പരിപാടി നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെച്ച കാര്യങ്ങൾ എല്ലാം കൃത്യമായി നടപ്പാക്കുമെന്നും ജനങ്ങളോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും യുആർ പ്രദീപ് കൈരളി ന്യൂസിനോട് പറഞ്ഞു.

“തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ അതേ വാക്കുകളാണ് ഇപ്പോളും പറയാനുള്ളത്. നാലാം തീയതി സത്യപ്രതിജ്ഞ ചെയ്യുന്നതുനു മുൻപ് തന്നെ ജനങ്ങളെ വന്ന് കണ്ട് നന്ദി പറയണം. ആൻ പറഞ്ഞ വാക്ക് അതേപോലെ തന്നെ പാലിക്കും. വിവികസനം മാത്രമാണ് മുന്നോട്ടുവെച്ചത്. വികസനത്തിനൊപ്പം തന്നെ ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇത്തരം കാര്യങ്ങൾ സ്വീകരണ പരിപാടികൾക്കൊപ്പം തന്നെ ഉറപ്പുനൽകിക്കൊണ്ടാണ് പോകുന്നത്”, യുആര്‍ പ്രദീപ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News