യുഎൽസിസിയുടെ നൂറാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തൊഴിലാളി സഹകരണ കൂട്ടായ്‌മ യുഎൽസിസിയുടെ നൂറാം വാർഷികാഘോഷം. ഫെബ്രുവരി 13നാണ് ആഘോഷം തുടങ്ങുക. യുഎൽസിസി എന്ന ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിരവധി തൊഴിലാളികളുടെ ആശ്രയമാണ്.
ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷമാണ് നടക്കാൻ പോവുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾക്ക് തിരിതെളിക്കും എന്ന് യുഎൽസിസി ചെയർമാൻ രമേശൻ പാലേരി അറിയിച്ചു. മടപ്പള്ളി ജിവി‌എച്ച്‌എസ് സ്കൂൾ ഗ്രൗണ്ടിൽ ഫെബ്രുവരി 13ന് വൈകുന്നേരം മൂന്നരക്ക്‌ ഉദ്‌ഘാടന സമ്മേളനം നടക്കും.

ALSO READ: ട്രെയിലര്‍ കിടിലം! ശേഷം സ്‌ക്രീനില്‍… ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ട്രെയിലര്‍ പ്രതീക്ഷയ്ക്കും മുകളില്‍

മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എഴുത്തുകാരായ ടി പത്മനാഭൻ, എം മുകുന്ദൻ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷിനേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ഡോ. ടി എം തോമസ് ഐസക്കും പ്രൊഫ. മിഷേൽ വില്യംസും ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ചേർന്നെഴുതിയ അക്കാദമിക്‌ ഗ്രന്ഥം ‘ബിൽഡിങ് ഓൾട്ടർനേറ്റീവ്‌സി’ന്റെ പരിഷ്ക്കരിച്ച ശതാബ്ദിപ്പതിപ്പും മനോജ് കെ പുതിയവിള എഴുതിയ സൊസൈറ്റിയുടെ ചരിത്രം പറയുന്ന ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകവും പ്രകാശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News