ഊരാളുങ്കൽ ശതാബ്ദി ബ്രോഷർ പ്രകാശ് രാജ് പ്രകാശനം ചെയ്തു

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷപരിപാടികളുടെ ബ്രോഷർ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് പ്രകാശനം ചെയ്തു. സൊസൈറ്റി വൈസ് ചെയർമാൻ എം.എം.സുരേന്ദ്രൻ ഏറ്റുവാങ്ങി. യുഎൽസിസിഎസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ടി. കെ. കിഷോർ കുമാർ, ഓപ്പറേഷൻസ് മാനേജർ (സിവിൽ) പി. ബാബുലാൽ, യുഎൽ റിസർച്ച് അസി. ഡയറക്റ്റർ വി. ആർ. നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: കേന്ദ്രം സംസ്ഥാനത്തിൽ നിന്നും പിടിച്ചു പറിക്കുന്നു, എല്ലാവർക്കുമുള്ള ആനുകൂല്യം എൽഡിഎഫ് സർക്കാർ നൽകും: മന്ത്രി കെ എൻ ബാലഗോപാൽ

ലോകത്തെ കൂടുതൽ മികച്ച ഒരു ഇടമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രയത്നിക്കാം എന്ന ആഹ്വാനത്തോടെയാണ് പ്രകാശ് രാജ് പ്രകാശനം നിർവ്വഹിച്ചത്. സഹകരണസംഘമായി ആരംഭിച്ച്‌, തൊഴിൽ ദാതാക്കളും സർഗ സൃഷ്ടികേന്ദ്രങ്ങളും മുതിർന്നവരെ പരിചരിക്കുന്ന സേവന കേന്ദ്രങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒക്കെ ഒരുക്കി മുന്നേറുകയും ജനങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് പുതുശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് ഈ സൊസൈറ്റിയുടെ പ്രസക്തി വർധിപ്പിക്കുന്നു. മാതൃകയും പ്രചോദനവുമായി ഇനിയും നിരവധി നൂറ്റാണ്ടുകൾ യാത്ര തുടരാൻ യുഎൽസിസിഎസിനു സാധിക്കട്ടെ എന്നും പ്രകാശ് രാജ് ആശംസിച്ചു.

ALSO READ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐ.എന്‍.എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News