ബെയ്‌ലി പാലത്തിന് മുകളിൽ കരിങ്കൽ ഗാബിയോൺ തീർക്കും; വയനാടിനെ തിരിച്ച് പിടിക്കാൻ ഊരാളുങ്കൽ

മേപ്പാടിയിലെ ദുരിത ബാധിത പ്രദേശങ്ങളിൽ കൈയ്യും മെയ്യും മറന്നുള്ള പ്രവർത്തനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്നത്. ഉരുൾപ്പൊട്ടലുണ്ടായ നിമിഷം മുതൽ എല്ലാ പ്രവർത്തനങ്ങളിലും ഊരാളുങ്കൽ സജീവമാണ്. ഉരുൾപൊട്ടലിനു പിന്നാലെ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിനു കരിങ്കല്ലുകൾ കൊണ്ട് ഗാബിയോൺ കവചം ഒരുക്കുകയാണ് ഊരാളുങ്കൽ. വയനാട് മേപ്പാടിയിലെ പുഞ്ചിരിമട്ടം പൊട്ടിയൊലിച്ച് ഉരുളൊഴുകിയ ആ രാത്രി ഞെട്ടിയുണർന്നതാണ് ഊരാളുങ്കലിന്റെ ചൂരൽമലയിലെ സൈറ്റ് ക്യാമ്പ്. അന്ന് ഓടിയെത്തിയ തൊഴിലാളിക്കൂട്ടം 18-ാം ദിവ സവും ദുരന്തഭൂമിയിലെ രക്ഷാസൈന്യമാണ്.

Also Read: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി സംസ്ഥാനത്തെ ഡോക്ടർമാർ

ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിനു കരിങ്കല്ലുകൾ കൊണ്ട് ഗാബിയോൺ കവചം ഒരുക്കുകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. സേനയുടെയും പൊതുമരാമത്ത്‌ വിഭാഗത്തിന്റെയും മേൽനോട്ടത്തിലാണ് ഗാബിയോൺ നിർമാണം. നിരവധി മനുഷ്യരെ മണ്ണിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനായതിൽ ഊരാളുങ്കലിന്റെ പങ്ക് നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News