ബത്തേരി അർബൻ ബാങ്ക് നിയമന വിവാദം; ഐ സി ബാലകൃഷ്ണന്റെ ശുപാർശ കത്ത്‌ പുറത്ത്‌

ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ ശുപാർശ നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഐ സി ബാലകൃഷ്ണന്റെ ശുപാർശ കത്ത്‌ കൈരളി ന്യൂസിന് ലഭിച്ചു. കോൺഗ്രസ്‌ പ്രവർത്തകന്റെ മക്കൾക്ക്‌ സ്വീപ്പർ നിയമനത്തിന്‌ കത്ത്‌ നൽകി. 2021ലെ ഈ നിയമനം എൻ എം വിജയന്റെ മകൻ ജിജേഷിനെ പിരിച്ചുവിട്ട ഒഴിവിലേക്കായിരുന്നു എം എൽ എ ശുപാർശ നടത്തിയത്. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ എൻ എം വിജയൻ പരാമർശ്ശിച്ചിരുന്നു.

Also read: എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ഏറ്റുമുട്ടി

അതേസമയം, വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ അത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിൽ. അത്മഹത്യപ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും വയനാട്ടിൽ നിന്ന് മാറിനിൽകുന്നതായാണ് വിവരം. ഐ സി ബാലകൃഷ്ണൻ എം എൽ എ ഹോസ്റ്റലിലുണ്ടെന്ന് ഓഫീസ്‌ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച്‌ ഓഫ് ആണ്. നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതിയിൽ നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News