കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
കേരളം അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു എന്ന വസ്തുത കണക്കിലെടുത്താണ് നഗരനയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു. നഗരനയം രൂപീകരിക്കാൻ അന്തർദേശീയ തലത്തിലുള്ള അംഗങ്ങളെയാണ് കമ്മീഷനായി നിയോഗിച്ചതെന്നും. അന്തിമ റിപ്പോർട്ട് മാർച്ച് 31 നുള്ളിൽ കമ്മീഷൻ സർക്കാറിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.
നഗരനയം രൂപീകരിക്കാൻ നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു. അന്തിമ റിപ്പോർട്ട് മാർച്ച് മാസം സമർപ്പിക്കും കമ്മിഷനു വേണ്ടി നിരവധി പഠനങ്ങളും ചർച്ചകളും നടത്തി അന്തിമ റിപ്പോർട്ടിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മറ്റുള്ള ആളുകളുമായി ചർച്ച നടത്തും എന്നും മന്ത്രി അറിയിച്ചു.
നഗരഭരണത്തെ മെച്ചപ്പെടുത്താൻ പ്രൊഫഷണലുകൾ ഉണ്ടാകണം. നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതി രൂപീകരണം വേണം. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് നഗരങ്ങളിൽ മെട്രോപൊളിറ്റൻ പ്ലാനിങ്. നഗരഭരണത്തിൽ യുവാക്കളുടെ പ്രാതിനിധ്യം. സ്മാർട്ട് കാലാവസ്ഥ മുന്നിയിപ്പ് സംവിധാനങ്ങൾ ഉണ്ടാകണം. നഗരാടിസ്ഥാനത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം എന്നിവ വേണം എന്നതാണ് കമ്മീഷന്റെ ശുപാർശകൾ. ഇവ സർക്കാർ പരിശോധിച്ചതിനു ശേഷം ശുപാർശകൾ സർക്കാർ പരിശോധിക്കും നടപ്പാക്കാൻ കഴിയുന്നവ നടപ്പാക്കും എന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here