കൈകൾ വരെ പുറത്തുകാണുന്നില്ല; ഉർഫിയെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മറ്റ് താരങ്ങളെ പോലെ അല്ല ഉർഫി ജാവേദ്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണം കൊണ്ടും സോഷ്യൽ മീഡിയയിൽ അടക്കം ഉർഫി എന്നും താരമാണ്. പൊതുവേദികളിൽ അടക്കം ഉർഫി പ്രത്യക്ഷപ്പെടുന്നത് വേറിട്ട വസ്ത്രത്തിലാണ്.

ALSO READ:ബ്രാൻഡുകളേയും ക്രിയേറ്റർമാരേയും വേർതിരിച്ചു കാണാം; മെറ്റ വെരിഫൈഡ് ഫീഡുമായി ഇൻസ്റ്റാ​ഗ്രാം

കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിലെത്തിയ ഉർഫി ധരിച്ചിരുന്ന വസ്ത്രത്തിനെ ചൊല്ലിയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നത്. വെള്ള നിറത്തിലുള്ള ലോങ് ഗൗണിന് സ്ലീവുകളോ ഓപ്പണിങ്ങോ ഉണ്ടായിരുന്നില്ല. ഉർഫിയുടെ കൈകൾ വരെ പുറത്ത് കാണാത്ത രീതിയിൽ വസ്ത്രത്തിനകത്തായിരുന്നു. എന്നാൽ ഉർഫിയുടെ ഈ വസ്ത്രധാരണം കണ്ട് ഭയന്ന് കരയുന്ന ഒരു കുട്ടിയുടെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

View this post on Instagram

A post shared by Voompla (@voompla)

ALSO READ:രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല

എയർപോർട്ടിൽ വച്ച് താരത്തെ കണ്ടപ്പോൾ ഒരു ദമ്പതികൾ സംസാരിക്കാനായി അരികിൽ എത്തി. എന്നാൽ ഉർഫിയെ കണ്ടയുടനെ കയ്യിലിരുന്ന അവരുടെ കുഞ്ഞ് കരയാൻ തുടങ്ങി. കരച്ചിൽ നിർത്തിയിട്ടും ഉർഫിയുടെ വസ്ത്രത്തിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞ് കരഞ്ഞ ഉടനെ അവൻ എന്തിനാണ് കരയുന്നത്, സോറി എന്നു ഉർഫി പറയുന്നത് വിഡിയോയിൽ കാണാം. കുഞ്ഞിനെ ആശിർവദിക്കണമെന്നാഗ്രഹമുണ്ടെന്നും എന്നാൽ കയ്യിലെടുക്കാൻ പറ്റില്ലല്ലോ എന്നുമാണ് ഉർഫി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News