ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം വേണം: സിപിഐഎം പോളിറ്റ്ബ്യൂറോ

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടപ്പിലാക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ. നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. പുതിയ സമിതിയെ നിയോഗിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ബ്യൂറോക്രാറ്റിക് നടപടിയാണ്. മമത സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് കൊല്‍ക്കത്തയിലെ ക്രൂരമായി കൊല ചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ പിതാവിന്റെ പ്രസ്താവന.

ALSO READ:പനി ഭേദമായി, മോഹന്‍ലാല്‍ ആശുപത്രി വിട്ടു

കേസിനെ അടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ചോദ്യം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. പ്രതിയുടെ ക്രിമിനല്‍ ബന്ധം മറച്ചുവെയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അപലപിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ALSO READ:‘നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്ന് ഫലം കണ്ടു’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ നന്ദിയറിയിച്ച് ഡബ്ല്യു.സി.സി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News