ജ്യൂസുകളില്‍ മൂത്രം കലര്‍ത്തി നല്‍കി; ഉത്തര്‍പ്രദേശില്‍ കച്ചവടക്കാരന്‍ അറസ്റ്റില്‍

ജ്യൂസുകളില്‍ മൂത്രം കലര്‍ത്തി വിറ്റ കച്ചവടക്കാരന്‍ അറസ്റ്റില്‍. സംഭവത്തെത്തുടര്‍ന്ന് കച്ചവടക്കാരന്റെ 15കാരനായ മകനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആമിര്‍ എന്ന കച്ചവടക്കാരനാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വലയിലാകുന്നത്. ആമിറിനെയും മകനേയും നാട്ടുകാര്‍ പൊലീസിന് കൈമാറി.

ALSO READ:കളിക്കുന്നതിനിടയിൽ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

പൊലീസിന്റെ പരിശോധനയില്‍ ആമിറിന്റെ കടയില്‍ നിന്ന് മൂത്രം നിറച്ച പാത്രം ലഭിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസിപി അങ്കൂര്‍ വിഹാര്‍ അറിയിച്ചു.

ALSO READ:സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News