യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിലെ ഉറൂഖ്

സൗദിയിലെ മരുഭൂമി പ്രദേശമായ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖല യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി. ഇതോടെ യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സൗദി കേന്ദ്രങ്ങളുടെ എണ്ണം 7 ആയി. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ മേഖല . റിയാദിൽ നടക്കുന്ന യുനസ്‌കോയുടെ 45-ാം സെഷനിനാണ് ഉഖൂഖ് ബനീ മആരിദിനെ പൈതൃക പട്ടികയിൽ ചേർത്തത്.

ALSO READ:മലപ്പുറത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

ഉറൂഖ് ബനീ മആരിദ് സൗദിയുടെ സംരക്ഷിത മേഖലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് വ്യപിച്ച് കിടക്കുന്ന  മണൽക്കടൽ എംപ്റ്റി ക്വാർട്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഈ മരുഭൂ പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഉറുഖ് ബനീ മആരിദ് റിസർവ്.

ALSO READ:നിപയിൽ വീണ്ടും ആശ്വാസം, 24 ഫലം കൂടി നെഗറ്റീവ്

മരുഭൂ ജീവികളാൽ ജൈവ സമ്പന്നമാണ് ഈ പ്രദേശം. സൗദി അറേബ്യ ഉൾപ്പെടെ അറബ് മേഖലയിലെ വിവിധ തരം ജീവികളുടെ പരിണാമത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. നിലവിൽ സൗദിയിലെ സംരക്ഷിത വനമേഖലയാണ് ഈ പ്രദേശം. നിലവിലെ കണക്ക് പ്രകാരം 120-ലധികം തദ്ദേശീയ സസ്യജാലങ്ങൾ ഇവിടെയുണ്ട്. ഇവയുടെ നിലനിൽപ്പിന് വേണ്ടതെല്ലാം ഭരണകൂടം ചെയ്തു വരുന്നു. ഇതെല്ലാം പരിഗണിച്ചാണ് യുനസ്‌കോ പട്ടികയിലേക്ക് ഉറുഖ് ബനീ മആരിദ് ഇടം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News