ഉര്‍വശിയും ഇന്‍സ്ടാഗ്രാമിലെത്തി, മകനും ഭര്‍ത്താവിനും ഒപ്പമുള്ള വീഡിയോ പങ്കുവെച്ചു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഉര്‍വശി. താരം സിനിമയില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. ഇപ്പോഴിതാ ഇന്‍സ്ടാഗ്രാമിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ഉര്‍വശി. ഇന്‍സ്ടാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. ഉര്‍വശി ശിവപ്രസാദ് എന്ന പേരിലാണ് അക്കൗണ്ട് ആരംഭിച്ചത്.

Also Read: യൂസഫലിയുടെ സഹോദരപുത്രി വിവാഹിതയായി; ചടങ്ങില്‍ പങ്കെടുത്ത് വന്‍ താരനിര

https://www.kairalinewsonline.com/yusuf-alis-brother-daughter-got-married

മകനും ഭര്‍ത്താവിനും ഒപ്പമുള്ള വീഡിയോയാണ് ആദ്യം അക്കൗണ്ടില്‍ താരം പങ്കുവെച്ചത്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള അവധി ആഘോഷം കഴിഞ്ഞ് മടങ്ങുകയാണെന്നും താരം പറയുന്നുണ്ട്. മകന് വെക്കേഷനാകുമ്പോള്‍ നീണ്ട യാത്രപോകാറുണ്ടെന്നും ഇത്തവണ ദുബായിലേക്കാണ് യാത്ര പോയതെന്നുമാണ് ഉര്‍വശി പറയുന്നത്. താരത്തിന്റെ മകനെയും ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം.

സോഷ്യല്‍ മീഡിയയിലെ സെലബ്രിറ്റികള്‍ക്കിടയിലെ പുതിയ അംഗമായതിനാല്‍ നിരവധി ആരാധകരാണ് ഉര്‍വശിയെ സ്വാഗതം ചെയ്ത് കമന്റ് ബോക്‌സില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk