‘അമ്മയെപ്പോലെതന്നെ കുഞ്ഞാറ്റയും’; ഏറെ നാളിന് ശേഷം ഒറ്റ ഫ്രെമിൽ ഉർവശിയുംമകളും; സന്തോഷത്തിൽ ആരാധകർ

മലയാളികളുടെ ഇഷ്ട നടിയാണ് ഉർവശി. തൊട്ടതെല്ലാം പൊന്നാക്കുന്ന അഭിനയ മികവാണ് താരത്തിനുള്ളത്. താരത്തിന്റെ തുടക്കകാലം മുതലുള്ള ഒട്ടു മിക്ക സിനിമകളും വമ്പൻ ഹിറ്റുകളിൽപ്പെടുന്നതാണ്. ഉർവശി അന്നും ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. അതുകൊണ്ടു തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട കുടുംബചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉർവശിയെ പോലെത്തന്നെ മകൾ കുഞ്ഞാറ്റയും ഏവർക്കും പരിചിതമാണ്. കുഞ്ഞാറ്റയെന്ന തേജലക്ഷ്മിയും ഭര്‍ത്താവ് ശിവപ്രസാദ്, മകൻ ഇഷാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

also read : തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി

വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. അവധിക്കാലമായതിനാല്‍ ചെന്നൈയിലെ ഉര്‍വശിയുടെ വീട്ടിലെത്തിയതാണ് താരപുത്രി. ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഏറെ നാളിന് ശേഷമാണ് കുഞ്ഞാറ്റയും ഉര്‍വശിയും ഒരുമിച്ചുള്ള ഫോട്ടോ ആരാധകർ കാണുന്നത്. ഇതിന്റെ സന്തോഷം ആരാധകര്‍ കമന്റായി ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിട്ടുണ്ട്. അമ്മയെപ്പോലെതന്നെ കുഞ്ഞാറ്റയും സുന്ദരിയായിരിക്കുന്നെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി താരങ്ങളും ഈ ചിത്രങ്ങള്‍ക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്.

also read : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ശേഷം 2013 -ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News