ഭർത്താവിന്റെ സംവിധാനത്തിൽ ഉർവശി നായികയും നിർമാതാവുമാവുന്നു

ഉര്‍വ്വശി പ്രധാന വേഷത്തിലെത്തുന്ന ‘എൽ.ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്‍റെ ചിത്രീകരണം പൂർത്തിയായി. എവർസ്റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ ഉർവ്വശിയുടെ ഭർത്താവ് ശിവപ്രസാദാണ് ചിത്രത്തിന്‍റെ സംവിധാനം.

ഉർവശിയുടെ നിർമാണത്തിലാണ് പുതിയ സിനിമ ഒരുങ്ങുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്‌സുമാണ്‌ ചിത്രം നിർമിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ALSO READ: വെട്രിമാരൻ ചിത്രം ‘വിടുതലൈ’ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ശിവപ്രസാദ് തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നതും. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉർവശിയാണ്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മ ആയാണ് ഉർവശി എത്തുന്നത്. കലേഷ് രാമാനന്ദ, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ്, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ എന്നിവർ മറ്റ് കഥാപാത്രങ്ങ‍ളെ അവതരിപ്പിക്കും. പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് സിനിമയുടെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News