നടൻ സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് നടി ഉർവശി റൗട്ടേല. സംഭവത്തിന്റെ തീവ്രത മനസിലാക്കാതെയാണ് താൻ പ്രതികരിച്ചതെന്നും അതുകൊണ്ട് നടനോട് മാപ്പ് പറയുന്നുവെന്നും ഉര്‍വശി പറഞ്ഞു . തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
“പശ്ചാത്താപത്തോടെയാണ് താനിതെഴുതുന്നത് എന്നും . നിങ്ങള്‍ നേരിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് തനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം താൻ ദാക്കു മഹാരാജിന്റെ ആവേശത്തിലും ലഭിച്ച സമ്മാനങ്ങളിലുമായിരുന്നു. അതില്‍ താൻ ലജ്ജിക്കുന്നു”. എന്നാണ് ഉര്‍വശി റൗട്ടേല ഇൻസ്റ്റയിൽ കുറിച്ചത്. തന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും ഈ കേസിന്റെ തീവ്രത മനസിലായെന്നും ഉർവശി കൂട്ടിച്ചേര്‍ത്തു.
also read: സീലിങ് തകര്‍ന്ന് വീണു; നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്
സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ഉർവശി കൃത്യമായ മറുപടി നടി നൽകിയിരുന്നില്ല. പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ് കൂടുതലും താരം സംസാരിച്ചത്. പിന്നാലെ നടിക്കെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടി സംഭവത്തിൽ ഖേദ പ്രകടനം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here