‘ആ നടന്റെ ജോഡിയായി അഭിനയിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു’; തുറന്നുപറഞ്ഞ് ഉർവശി

മലയാളികളുടെ ജനപ്രിയ നടികളിൽ ഒരാളാണ് ഉർവശി. ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലൂടെയാണ് ഉർവശി ആദ്യമായി നടിയായി എത്തുന്നത്. മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളിൽ ഇതിനോടകം നദി അഭിനയിച്ചിട്ടുണ്ട് . മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം ആറ് തവണ നടിക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് ഒരു തവണയും നടിയെ തേടിയെത്തിയിട്ടുണ്ട്.മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിട്ടുണ്ട്.

Also read: പുഷ്പ 2 നാളെയെത്തുന്നു; കേരളത്തില്‍ മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയില്‍സ്

ഉര്‍വശി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഹെര്‍. ഒരു നഗരത്തില്‍ അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് പ്രമേയം. ആന്തോളജി ചിത്രമായാണ് ഹെര്‍ പുറത്തിറങ്ങുന്നത്. പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ്, ലിജോ മോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നടനും സംവിധായകനുമായ പ്രതാപ് പോത്തനാണ് ഉര്‍വശിയുടെ ജോഡിയായി സിനിമയിൽ എത്തുന്നത്.

പ്രതാപ് പോത്തനെപ്പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജോഡിയായി അഭിനയിക്കുന്നതിൽ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് നടി പറയുന്നു. നാലഞ്ച് ദിവസം കഴിഞ്ഞാണ് തങ്ങള്‍ സിങ്ക് ആയതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ.

Also read: ‘ഒരു സെറ്റില്‍ അദ്ദേഹം ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്, പിന്നെ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററിനോടും’; ജോണി ആന്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News