അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയുമായി വീണ്ടും ഉര്‍വശി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം

അഭിനയകലയിലെ അനായാസതയാണ് ഉര്‍വശി എന്ന നടി. തന്നിലേക്കെത്തുന്ന ഏത് കഥാപാത്രത്തെയും അതിന്റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്ന കലാകാരി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 6-ാം തവണയും നേടി പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഉര്‍വശിയും. സിനിമയിലെ വൈകാരിക മുഹൂര്‍ത്തങ്ങളാണെങ്കിലും ഹാസ്യ രംഗങ്ങളാണെങ്കിലും കയ്യടക്കത്തോടെ അവതരിപ്പിക്കുന്ന ഉര്‍വശി മാജിക്കിന് എക്കാലത്തും ആരാധകരേറെയാണ്. ഉള്ളൊഴുക്കിലെ ‘ലീലാമ്മ’ എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് അഭിനയിച്ച ഉര്‍വശിയുടെ പ്രകടനത്തെ പുരസ്‌കാര സമിതി തന്നെ വിലയിരുത്തിയിട്ടുള്ളത് ഇപ്രകാരമാണ്.

ALSO READ: തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

‘മകന്റെ മരണത്തെ തുടര്‍ന്ന് പുത്രവധുവുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ഭാവാവിഷ്‌ക്കാരം ഉര്‍വശി അവിസ്മരണീയമാക്കി അവതരിപ്പിച്ചു’. അഭിനയത്തിന്റെ ഉള്‍ക്കരുത്തില്‍ ഉര്‍വശി ആദ്യമായി പുരസ്‌കാരം നേടുന്നത് 1989 ലാണ് മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നിവയായിരുന്നു ചിത്രങ്ങള്‍. പിന്നീട് 1990-ല്‍ തലയണമന്ത്രം; 1991-ല്‍ കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം; 1995-ല്‍ കഴകം; 2006-ല്‍ മധുചന്ദ്രലേഖ, 2023-ല്‍ ഉള്ളൊഴുക്ക് എന്നിവയാണ് ഉര്‍വശിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങള്‍. 2006-ല്‍ മികച്ച സഹനടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഉര്‍വശി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News