ഇന്ത്യയുടെ നടപടിയിൽ ആശങ്ക; കാനഡയെ പിന്തുണച്ച് യുഎസും യുകെയും

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ വെട്ടിച്ചുരുക്കലിൽ കാനഡയെ പിന്തുണച്ച് യുഎസും യുകെയും.ഇന്ത്യയുടെ നടപടിയിൽ ആശങ്കയെന്നും കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് അമേരിക്ക അറിയിച്ചു.

ALSO READ:“ബിജെപിയെ തോല്‍പ്പിക്കണം, ഇടതുമുന്നണിക്ക് രാജ്യമെങ്ങും ഒറ്റനിലപാട്”: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

1961ലെ വിയന്ന കൺവെൻഷൻ ഇന്ത്യ പാലിക്കണമെന്ന് അമേരിക്ക വ്യക്തമാക്കി.നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് യോജിക്കുന്നില്ല എന്ന്‌ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വീണ്ടും ഇന്ത്യക്ക്‌ എതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി.
ഇന്ത്യയിലെ 40 കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്രപ്രതിരോധം ഏകപക്ഷീയമായി പിൻവലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്.

വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇതിൽ ആശങ്കപ്പെടണം.ഇന്ത്യയിലും കാനഡയിലും താമസിക്കുന്നവർക്ക് ഇന്ത്യൻ സർക്കാർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News