ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം

ഹൂതി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടനും യെമനില്‍ സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹൂതി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടനും യെമനില്‍ സൈനിക ആക്രമണം ആരംഭിച്ചത്. ചെങ്കടലിലെ പ്രതിരോധം അംഗീകരിക്കാനാകില്ലെന്നും ഹൂതികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

Also Read : അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു ; അന്വേഷണം ഊർജിതമാക്കി പോലീസ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം യെമനില്‍ യുഎസും യുകെയും നടത്തിയ വ്യോമാക്രമണം വ്യോമതാവളം, വിമാനത്താവളങ്ങള്‍, സൈനിക ക്യാമ്പ് എന്നിവ ലക്ഷ്യമിട്ടായിരുന്നു.നയതന്ത്ര ചര്‍ച്ചകള്‍ക്കും സൂക്ഷ്മമായ ആലോചനകള്‍ക്കുമുള്ള ശ്രമങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഈ നീക്കം നടത്തിയതെന്ന് ബൈഡന്‍ പറഞ്ഞു.

ഗാസയ്ക്ക് പുറമേ യമനും സംഘര്‍ഷഭരിതമായതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലായി. യമന്‍ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും അടിയന്തരമായി ഇന്നുതന്നെ സുരക്ഷാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News