‘പ്രസവ ശേഷമുള്ള വിഷാദത്തിന് ഇനി മരുന്നുണ്ട്’, ചരിത്രം കുറിക്കാൻ അമേരിക്ക

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. എഫ് ഡി എ Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്നാണ് പ്രസവാനന്തരം വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ ചികിത്സയ്ക്കായി നല്‍കാന്‍ അമേരിക്കൻ സർക്കാർ അനുവാദം നല്‍കിയിരിക്കുന്നത്.

ALSO READ: അസം റൈഫിള്‍സിനെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ്, പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമെന്ന് സൈന്യം

ടage Therapeutics and Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ദിവസത്തിൽ ഒരു ഗുളിക എന്ന നിലയിൽ 14 ദിവസത്തോളം കഴിക്കാവുന്ന വിധത്തിലാണ് ആദ്യഘട്ടത്തിൽ മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകൾ പലപ്പോഴും നേരിടുന്ന കടുത്ത പ്രസവാനന്തര വിഷാദരോഗത്തിന് ഈ മരുന്ന് ഫലമുണ്ടാക്കുമെന്നണ് വിദഗ്ധർ വിലയിരുത്തുന്നത്.

ALSO READ: തിരുവല്ലയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ

പ്രസവശേഷമുണ്ടാകുന്ന വിഷാദരോഗത്തിന്റെ ഫലമായുണ്ടാകുന്ന വൈജ്ഞാനിക അപചയം, അമിതവിഷാദം, ഉത്സാഹക്കുറവ്, ആത്മഹത്യാ പ്രവണത തുടങ്ങിയവയെ തടയാന്‍ Zuranolone എന്ന മരുന്നിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മരുന്നു കഴിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരീക്ഷണം നടത്തിയ സ്ത്രീകളുടെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News