ചിക്കുൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.
ALSO READ: ‘നോ ലവ് സ്റ്റോറി ഒൺലി ഫ്രണ്ട്ഷിപ് സ്റ്റോറി’, സിനിമ സീരിയൽ താരം ഹരിത ജി നായർ വിവാഹിതയായി
ചിക്കുൻ ഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് 50 ലക്ഷം പേർക്കാണ് ചിക്കൻഗുനിയ രോഗം ബാധിച്ചത്.
ALSO READ: അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാജോർജിന്റെ മിന്നൽ സന്ദർശനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here