ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്

ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ പദ്ധതിയുമായി ബന്ധപെട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയോ എന്നതിലാണ് അന്വേഷണം. അന്വേഷണം ഉണ്ടെന്ന റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് തള്ളി.

ഊര്‍ജപദ്ധതികള്‍ക്ക് അനുകൂല ഇടപെടല്‍ നടത്തുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി കൈക്കൂലി നല്‍കിയോ എന്നതില്‍ അമേരിക്ക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്യൂംബര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായും ഗൗതം അദാനി മോശം പെരുമാറ്റം നടത്തിയതായും സംബന്ധിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അനേഷണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ അന്വേഷണം സംബന്ധിച്ച ആരോപണങ്ങള്‍ പാടേ തള്ളിയ അദാനി ഗ്രൂപ്പ് കമ്പനിക്കെതിരെയോ ചെയര്‍മാനെതിരെയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നതായി അറിഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങള്‍ക്കും കൈക്കൂലിവിരുദ്ധ നിയമങ്ങള്‍ക്കും കമ്പനി വിധേയരാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കി.

Also Read :  മോദിയുടെ ഗ്യാരന്റി എന്ന് ഓടിനടന്ന് ആവര്‍ത്തിക്കുമ്പോഴും പരാജയഭീതിയുടെ നെഞ്ചിടിപ്പില്‍ ബിജെപി

ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിനായുള്ള അമേരിക്കന്‍ അറ്റോര്‍ണി ഓഫീസും വാഷിങ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഫ്രോഡ് യൂണിറ്റുമാണ് അദാനിക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഗൗതം അദാനി ഇന്ത്യന്‍ സ്റ്റോക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ് നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

രഹസ്യമായി സ്വന്തം കമ്പനികളില്‍ അദാനി തന്നെ നിക്ഷേപം നടത്തിയെന്നും നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണം കടത്തിയെന്നുമായിരുന്നു ആരോപണം എന്നാല്‍ ആരോപണങ്ങള്‍ അദാനി കമ്പനി നിഷേധിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗിനും ഒസിസിആര്‍പിക്കും പിന്നാലെയാണ് ബൂംബര്‍ഗിന്റെയും ഗുരുതര കണ്ടെത്തല്‍. ഉയരുന്നആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News