അമേരിക്കയിൽ ജനിച്ച മംഗോളിയന്‍ ബാലനെ ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ബുദ്ധമത ആത്മീയ നേതാവ് ദലൈ ലാമയാണ് എട്ടുവയസുകാരനെ പത്താമത്തെ ‘ഖല്‍ക ജെറ്റ്‌സുന്‍ ധാംപ റിന്‍പോച്ചെ’യായി നാമകരണം ചെയ്തത്.
മാർച്ച് 8-ന് ദലൈലാമ ഇപ്പോള്‍ വസിക്കുന്ന ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. റിന്‍പോച്ചെയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടിയ്‌ക്കൊപ്പം ദലൈലാമ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ് കുട്ടിയെന്നാണ് വിവരം. ഇരട്ട സഹോദരനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ലാമയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here