ട്രംപോ കമലയോ? അമേരിക്കയിൽ വേറിട്ടൊരു ‘കുക്കീസ് പോൾ’ നടത്തി ബേക്കറിയുടമ

COOKIE

ട്രംപോ കമലയോ? അമേരിക്കയിൽ ഇനി ആര് പ്രസിഡന്റാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. അഭിപ്രായ സർവ്വേകൾ അടക്കം ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്നുണ്ട്. സാധാരണയായി വാർത്താ ചാനലുകളും മറ്റ് ഏജൻസികളുമൊക്കെയാണ് ഇത്തരം അഭിപ്രായ സർവ്വേകൾ നടത്തുക. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ബേക്കറിയുടമ നടത്തിയ ‘കുക്കീസ് പോൾ’ ആണ് കൗതുകം നിറയ്ക്കുന്നത്.

പെൻസിൽവാനിയ സ്വദേശിയായ കാത്തലീൻ ലോഷെൽ എന്നയാളാണ് തന്റെ ബേക്കറിയിൽ വിൽക്കുന്ന കുക്കി വഴി ഇത്തരമൊരു അഭിയപ്രായ സർവ്വേ നടത്തുന്നത്. ബേക്കറിയിലെ
ട്രംപെന്ന് രേഖപ്പെടുത്തിയ ചുവന്ന കുക്കിയ്ക്കും ഹാരിസ് എന്നടയാളപ്പെടുത്തിയ നീല കുക്കിയ്ക്കും ഇപ്പോൾ അവശ്യക്കാർ ഏറെയാണ്. ലോഷെൽ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരമായൊരു കുക്കി വിറ്റഴിക്കപ്പെടുന്ന കാര്യം മറ്റുള്ളവരെ അറിയിച്ചത്.

ALSO READ; തിരുവോണ പുലരിയില്‍ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലില്‍ ‘സിതാര്‍ ‘

കുക്കികളിൽ ട്രംപ് ആണ് കേമനെന്നാണ് ജനങ്ങളുടെ അഭിപ്രായം. വില്പനയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. എന്തെന്നാൽ 500 കമല ഹാരിസ് കുക്കികൾ വിറ്റു പോയപ്പോൾ ട്രംപിൻറെ 5200 കുക്കികളുടെ വില്പനയാണ് കഴിഞ്ഞ ദിവസം നടന്നത്. പെൻസിൽവാനിയക്കാർക്ക് പ്രിയം ട്രംപിനോടെന്നാണ് കുക്കി പോളിലൂടെ ലോഷേലും പറയുന്നത്.

ഇതാദ്യമായല്ല ലോഷെൽ ഇത്തരമൊരു സർവ്വേ നടത്തുന്നത്.2012 മുതൽ ഈ കുക്കി പോൾ നടന്നുവരുന്നുണ്ട്. നാളിൽ മൂന്ന് തെരെഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് കൃത്യമായി പ്രവചിക്കാനും ലോഷേലിന്റെ ഈ കുക്കി പോളിന് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News