മക്കളുടെ ദേഹത്ത് ബലം പ്രയോഗിച്ച് ടാറ്റൂ ചെയ്തു; കേസെടുത്തതോടെ ചര്‍മ്മം മുറിച്ചുമാറ്റി; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

മക്കളുടെ ശരീരത്തില്‍ ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിഞ്ഞതോടെ ടാറ്റൂ ചെയ്ത കുട്ടികളുടെ ചര്‍മം ഇവര്‍ മുറിച്ചുനീക്കി. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം നടന്നത്. ഒന്‍പതും അഞ്ചും വയസ് പ്രായമുള്ള കുട്ടികളുടെ ശരീരത്തിലാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റൂ അടിച്ചത്.

കുട്ടികളില്‍ ഒരാളുടെ കൈയിലും മറ്റൊരാളുടെ തോളിലുമാണ് ടാറ്റൂ ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടികളുടെ അച്ഛനും രണ്ടാനമ്മയുമാണ് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഈ വിവരം അറിഞ്ഞതോടെയാണ് കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ക്രൂരത കാട്ടിയത്. നാരാങ്ങാ നീരുകൊണ്ട് ശരീരത്തില്‍ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കി. ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെ ചര്‍മം മുറിച്ചു നീക്കുകയായിരുന്നു. കുട്ടികളെ മുറിവേല്‍പ്പിച്ചതിനും അനധികൃതമായി തടഞ്ഞുവച്ചതിനുമടക്കമാണ് മാതാവിനും രണ്ടാനച്ഛനുമെതിരെ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News