അമേരിക്കൻ ഖജനാവ് കടക്കെണിയിലാവുമെന്ന് സൂചന

ജൂൺ മാസത്തിനുള്ളിൽ അമേരിക്കൻ ഖജനാവ് കടക്കെണിയിലാവുമെന്ന് സൂചന. കടംവാങ്ങൽ പരിധി ഉയർത്താനായി പ്രസിഡൻറ് ജോ ബൈഡൻ അമേരിക്കൻ കോൺഗ്രസിന്റെ സഹായം തേടിയേക്കും. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളുമായി ബൈഡൻ ചർച്ച നടത്തുന്നുമുണ്ട്.

അമേരിക്കൻ ഭരണകൂടത്തിന്റെ കടംവാങ്ങൽ പരിധി അവസാനിക്കുകയും ജൂൺ ഒന്നിനകം ഖജനാവ് കാലിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജോ ബൈഡൻ കോൺഗ്രസിനോട് സഹായം തേടാൻ വേണ്ടി തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളുമായി മെയ് 9-ന് വൈറ്റ്ഹൗസിൽ വെച്ച് പ്രസിഡൻ്റ് ബൈഡൻ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടംവാങ്ങൽ പരിധി നാലുമാസത്തേക്കെങ്കിലും ഒഴിവാക്കി നൽകാനാകും അമേരിക്കൻ കോൺഗ്രസിന് മുന്നിൽ സർക്കാർ ആവശ്യപ്പെടും.

അമേരിക്കൻ ഖജനാവ് കടക്കെണിയിലാകുകയും കൃത്യമായ ഇടപെടലുകൾ സർക്കാർ നടത്താതിരിക്കുകയും ചെയ്താൽ ആഗോള സമ്പദ് വ്യവസ്ഥയെ കടുത്ത നിലയിൽ ബാധിക്കുമെന്നുറപ്പാണ്. അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യലൻ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന് മുമ്പാകെ കത്തയച്ചിട്ടുമുണ്ട്.

മെയ് 9ന് വൈറ്റ്ഹൗസിൽ വച്ച് ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വവുമായി നടത്തുന്ന ചർച്ചയിലേക്ക് പ്രധാന നേതാക്കൾക്കെല്ലാം ക്ഷണമുണ്ട്. ജറുസലേമിൽ നയതന്ത്ര സന്ദർശനത്തിലുള്ള ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയും ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും സ്വന്തം പാർട്ടിക്കാരും എതിർ പാർട്ടിക്കാരുമെല്ലാം യോഗത്തിലെ ക്ഷണിതാക്കളാണ്.

യോഗത്തിൽ വെച്ച് കടംവാങ്ങൽ പരിധി ഉയർത്താൻ ആവശ്യപ്പെട്ടില്ലെന്നും ചെലവ് വെട്ടി ചുരുക്കാനുള്ള നിർദ്ദേശങ്ങളാണ് ഉയർത്തുകയെന്നുമാണ് ബൈഡന്റെ പ്രതികരണം. പണപ്പെരുപ്പം നേരിടാൻ യുഎസ് ഫെഡറൽ റിസർവും വീണ്ടും പലിശ നിരക്കുകൾ ഉയർത്താനിരിക്കുകയാണ്.
അമേരിക്ക ആസ്ഥാനമായ സിൽവർഗേറ്റ്, സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകൾക്ക് പിന്നാലെ കഴിഞ്ഞദിവസം ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻറെ തകർച്ചയും അമേരിക്കൻ പ്രതിസന്ധി കടുപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News