അമേരിക്കയിൽ അനധികൃത താമസം: ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യക്കാരെ

US IMMIGRENT

നിയമവിരുദ്ധമായ താമസത്തെ തുടർന്ന് യുഎസിൽനിന്ന് ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യൻ പൗരന്മാരെയെന്ന് അധികൃതർ. 2023 – 24 അമേരിക്കൻ സാമ്പത്തിക വർഷം അവസാനിക്കുന്ന സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്. ചാർട്ടർ, കൊമേഷ്യൽ വിമാനങ്ങളിലാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഏറ്റവും ഒടുവിൽ ഈ മാസം 22ന് ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം പഞ്ചാബിലാണ് ഇറങ്ങിയത്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമവിരുദ്ധമായ കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരുമായി നടത്തുന്ന ചർച്ചകൾ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു ഡിഎച്ച്എസ്.

ALSO READ; ‘ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി ജനകീയ പ്രതിഷേധത്തിൽ പരാജയപ്പെടും’; ക്യൂബ ഐക്യദാർഢ്യ സമ്മേളനത്തിന് തുടക്കം

കഴിഞ്ഞ ഒരു വ‍ർഷത്തിനിടെ അനധികൃതമായി താമസിച്ചതിന് 1,100 ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയതായി യുഎസ് ഡിഎച്ച്എസ് ബോർഡർ ആൻ്റ് ഇമിഗ്രേഷൻ പോളിസി അസിസ്റ്റൻ്റ് സെക്രട്ടറി റോയ്സ് മുറെ വെർച്വലായി നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെക്സികോ, കാനഡ എന്നിവിടങ്ങളുമായുള്ള യുഎസ് അതിർത്തികൾ വ‍ഴി അനധികൃതമായി കടക്കുന്ന എല്ലാവരെയും പ്രോസിക്യൂഷൻ നിയമപരമായി നേരിടുന്നതിന് പുറമെ നാടുകടത്തുമെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News