ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി യു.എസ്; ലോകത്ത് ആദ്യം

ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ചരിത്രമെഴുതി അമേരിക്കയിലെ ഡോക്ടര്‍മാര്‍. ലൂസിയാന സ്വദേശികളായ ഡെറെക്-കെന്‍യാട്ട കോള്‍മാന്‍ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയാണ് അപൂര്‍വമായ ശസ്ത്രക്രിയക്ക് വേദിയായത്.

തലച്ചോറിലെ രക്തക്കുഴലുമായി ബന്ധപ്പെട്ട അപൂര്‍വരോഗമായ ഗാലന്‍ മാല്‍ഫോമേഷനാണ് കുട്ടിയെ ബാധിച്ചത്. ഇതേ രോഗം ബാധിച്ച് ജനിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഹൃദ്രോഗമോ മസ്തിഷ്‌കാഘാതമോ സംഭവിച്ച് മരണപ്പെടുകയാണ് പതിവ്. കുട്ടിയില്‍ രോഗം കണ്ടെത്തിയതോടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടന്നത്.

പ്രസവത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം പ്രസവിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തുന്നത് ആദ്യമായതിനാല്‍ വിജയകരമാകുമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞ് ആരോഗ്യത്തോടെ ജനിച്ചുവീണ സമയമായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും മികച്ച നിമിഷമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News