യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയത്തിനായി പൂജ നടത്തി ഇന്ത്യൻ സന്യാസിമാർ

US ELECTION

യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, ആദ്യ ഫല സൂചനകളെത്തുന്ന വേളയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി ഇന്ത്യൻ സന്യാസിമാർ. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് സന്യാസി സംഘം ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യജ്ഞം നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൂജക്കൊപ്പം ഡൊണാള്‍ഡ് ട്രംപിന്‍റെ പോസ്റ്ററുകള്‍ പിടിച്ചു കൊണ്ട് ‘ലോകം വീണ്ടും മഹത്തരമാക്കൂ’ എന്ന് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നത്.

ALSO READ; പോരാട്ടം ഇഞ്ചോടിഞ്ച്, ആദ്യ ഫലസൂചനയിൽ 3-3 നേടി ട്രംപും കമലയും- ആകാംക്ഷ

ആത്മീയ നേതാവ് മഹാമണ്ഡേശ്വര്‍ സ്വാമി വേദ്മുടിനാനന്ദ സരസ്വതിയാണ് ട്രംപിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്ന ചടങ്ങിന് നേതൃത്വം നൽകിയത്. ‘ഹിന്ദുക്കളെ രക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യൂ’ എന്നെഴുതിയ പോസ്റ്ററും വീഡിയോയിൽ കാണാം. ‘എക്കാലത്തേയും സുഹൃത്ത്’ എന്നെ‍ഴുതിയ, മോദിയും ട്രംപും ഒരുമിച്ച് നിൽക്കുന്ന ചിത്രവും കാണാം.

ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന്റെ വിജയത്തിനായി ആത്മീയ നേതാവ് പ്രാര്‍ത്ഥിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ ഉയരുന്നുണ്ട്. ‘ഇന്ത്യന്‍ നേതാക്കള്‍ക്കുവേണ്ടി അമേരിക്കക്കാരോ യൂറോപ്യന്‍മാരോ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്നായിരുന്നു ഒരു കമന്‍റ്. ഇന്ത്യൻ സമയം നാളെ രാവിലെ ആറോടുകൂടി എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിക്കും. തുടർന്ന് അടുത്ത അമേരിക്കൻ പ്രസിഡന്‍റ് ആരെന്നറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News