അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ട്രംപിന് സ്ഥിതി അനുകൂലമാകുന്ന ട്രെൻഡാണ് ഇപ്പോൾ. നിർണ്ണായകമായ അഞ്ച് സ്വിങ് സ്റ്റേറ്റ്‌സുകളിൽ രണ്ടിടത്ത് ട്രംപ് വിജയിച്ചു.നോർത്ത് കാരലൈന, ജോർജിയ എന്നിവിടങ്ങളിലാണ് ട്രംപിന്റെ ജയം.
നോർത്ത് കാരലൈന
ട്രംപിന് ലഭിച്ച വോട്ടുകൾ; 2,849,870
കമലയ്ക്ക് ലഭിച്ച വോട്ടുകൾ; 2,669,606
ജോർജിയ
ട്രംപിന് ലഭിച്ച വോട്ടുകൾ; 2,640,803
കമലയ്ക്ക് ലഭിച്ച വോട്ടുകൾ; 2,513,864
ALSO READ; ശരവേഗം ട്രംപ്, തൊട്ടുപിന്നാലെ കമല; അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം- തത്സമയം
അരിസോണ, നെവാഡ, പെൻസിൽവേനിയ എന്നീ സ്വിങ് സ്റ്റേറ്റ്സുകളിലും ട്രംപാണ് ലീഡ് ചെയ്യുന്നത്. ഇതുവരെ സംസ്ഥാനങ്ങളിലാണ് ട്രംപ് ജയിച്ചത്. ഇതുവരെ 247 ഇലക്ട്‌റൽ വോട്ടുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ആകെ 66,193,199 വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാനായത്. അതേസമയം കൊളറാഡോ, ഇല്ലിനോയി,ന്യൂ ജേഴ്‌സി, മേരിലാൻഡ്, ഡിസി, വെർമോണ്ട്, ന്യൂയോർക്ക്, കണക്ടിക്കട്ട്, ഡെലാവെർ, റോഡ് ഐലന്റ്, മസാച്ചുസെറ്റ്‌സ് എന്നിവിടങ്ങളിൽ കമല ഹാരിസ് ജയിച്ചു. 214 ഇലക്ടറൽ വോട്ടുകളാണ് കമല ഇതുവരെ നേടിയത്. ആകെ നേടിയ വോട്ടുകൾ 61,492,656
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here