അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതീക്ഷയേറുന്നു. 22 സംസ്ഥാനങ്ങളിൽ ട്രംപ് ജയിച്ചു. ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് മികച്ച ലീഡ് നിലനിർത്താൻ കഴിയുന്നുണ്ട്. അതേസമയം ഡെമോക്രാറ്റിക് നേതാവ് കമല ഹാരിസ് 11 സംസ്ഥാനങ്ങളിൽ വിജയിച്ചു.
യൂറ്റാ, മൊന്റാന, വയോമിങ്, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്ക, ഒക്‌ലഹോമ,ടെക്സസ്, മിസൗരി, അർക്കൻസൊ, ലൂയിസിയാന, ഇൻഡ്യാന, കെന്റക്കി, ടെന്നസി, മിസ്സിസിപി, ഒഹായോ, വെസ്റ്റ് വിർജീനിയ, അലബാമ, സൗത്ത് കരോലൈൻ, ഫ്ലോറിഡ, കൻസാസ്,ഐഒവ എന്നിവിടങ്ങളിൽ ട്രംപ് ജയിച്ചു.അരിസോണ, കാൻസസ്, മിനിസോട്ട,വിസ്‌കോൺസിൻ, നോർത്ത് കരോലൈൻ, സൗത്ത് കരോലൈൻ, പെൻസിൽവാനിയ, ജോർജിയ, എന്നിവിടങ്ങളിൽ അദ്ദേഹമാണ് ലീഡ് ചെയ്യുന്നത്.
210 ഇലക്ടറൽ വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. ആകെ നേടിയ വോട്ടുകൾ 48,741,156 (52.5%).
ALSO READ; കമലയോ? ട്രംപോ? അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം: തത്സമയം
അതേസമയം കൊളറാഡോ, ഇല്ലിനോയി,ന്യൂ ജേഴ്‌സി, മേരിലാൻഡ്, ഡിസി, വെർമോണ്ട്, ന്യൂയോർക്ക്, കണക്ടിക്കട്ട്, ഡെലാവെർ, റോഡ് ഐലന്റ്, മസാച്ചുസെറ്റ്‌സ് എന്നിവിടങ്ങളിൽ കമല ഹാരിസ് ജയിച്ചു.ന്യൂ മെക്സിക്കോ, വിർജീനിയ,ന്യൂ ഹാംസ്ഫയർ, മെയ്ൻ എന്നിവിടങ്ങളിൽ കമലയാണ് ലീഡ് ചെയ്യുന്നത്.210 ഇലക്ടറൽ വോട്ടുകളാണ് കമല 117 ഇതുവരെ നേടിയത്. ആകെ നേടിയ വോട്ടുകൾ 43,844,192 (46.2%)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here