അമേരിക്കയിൽ ഇനി ആര് വാഴും? പോരാട്ടം ഇഞ്ചോടിഞ്ചെന്ന് അഭിപ്രായ സർവേകൾ

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കെ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാതെ തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ. ന്യൂയോർക്ക് ടൈംസ് സര്‍വെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്‌ നേരിയ മുൻതൂക്കമുണ്ട്‌. ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി ഒപ്പത്തിനൊപ്പമാണ് കമല. ജനവിധി മാറിമറിയാറുള്ള ഏഴു സംസ്ഥാനങ്ങളിൽ പോരാട്ടം അതിതീവ്രമാകുന്ന പെൻസിൽവാനിയ, വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലെ തീര്‍പ്പ് നിർണായകമാകും. പെൻസിൽവാനിയയിൽ ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നു.

Also read:മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

ജനവിധി മാറിമറിയാറുള്ള ഏഴു സംസ്ഥാനങ്ങളിൽ പോരാട്ടം അതിതീവ്രമാകുന്ന പെൻസിൽവാനിയ, വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലെ തീര്‍പ്പ് നിർണായകമാകും. പെൻസിൽവാനിയയിൽ ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ സംസ്ഥാനങ്ങളിലാണ്‌ ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത്. താൻ വൈറ്റ്‌ഹൗസിൽ എത്തിയാലേ രാജ്യാതിർത്തി സുരക്ഷിതമാകൂവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടു. മിഷിഗൺ കേന്ദ്രീകരിച്ചായിരുന്നു കമലയുടെ പ്രചാരണം. ഗാസയിൽ വെടിനിർത്തലിനായി ശ്രമിക്കുമെന്ന്‌ അവര്‍ പറഞ്ഞു. അറബ്‌-അമേരിക്കൻ വോട്ടർമാർ ട്രംപിന്‌ അനുകൂലമായി വിധിയെഴുതാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‌ പിന്നാലെയാണ്‌ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News