ഇ-കോളിയെ പേടി; ഉള്ളി ഒഴിവാക്കി യുഎസ് ഫാസ്റ്റ്ഫുഡ്‌ ബ്രാൻഡുകൾ

e coli

മക്ഡൊണാള്‍ഡ്സിന്‍റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട സംഭവത്തെ തുടർന്ന് അടിയന്തര നടപടികളുമായി യുഎസ് ഫാസ്റ്റ്ഫുഡ് ബ്രാൻഡുകൾ. ഉള്ളിയിലൂടെ ഇ കോളി ബാക്ടീരിയ കലർന്നതോടെ മുൻകരുതൽ ആയി യു എസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ അവരുടെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയിരിക്കുകയാണ്. കെ എഫ് സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍, ബര്‍ഗര്‍ കിംഗിന്‍റെ മാതൃ കമ്പനിയായ റെസ്റ്റോറന്‍റ് ബ്രാന്‍ഡ് ഇന്‍റര്‍നാഷണൽ എന്നിവയാണ് ഉള്ളി ഒഴിവാക്കിയിരിക്കുന്നത്.

മക്ഡൊണാള്‍ഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലര്‍ ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി ബാക്ടീരീയ പടര്‍ന്നത്. മക്ഡൊണാള്‍ഡിന്‍റെ ബീഫ് പാറ്റികളിലെ ഉള്ളിയിലൂടെയാണ് അണുബാധയെന്നാണ് സംശയം.സാധാരണ കൃത്യമായി പാകം ചെയ്യുമ്പോള്‍ ഇകോളി ബാക്ടീരിയകൾ നശിക്കാറുണ്ട്.

ALSO READ: ഇനി ചായ പൊള്ളും; തേയിലയുടെ വില കൂട്ടാൻ ടാറ്റ

സംഭവത്തിൽ അമേരിക്കയിലെ 10 സംസ്ഥാനങ്ങളിലായി 49 പേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഇ കോളി സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മക്ഡൊണാള്‍ഡിന്‍റെ ഓഹരികള്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News