കുറ്റം പോലും ചുമത്താതെ തടവറയിൽ തള്ളിയത് 22 വർഷം; ഒടുവിൽ ഗ്വാണ്ടനാമോ തടവുകാരനെ തുനീഷ്യക്ക് കൈമാറി യുഎസ്

Guantanamo

അമേരിക്കയുടെ കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോയിൽ കുറ്റം പോലും ചുമത്തപ്പെടാതെ 22 വർഷം കാരാഗൃഹത്തിന്‍റെ ഇരുട്ടിൽ കഴിഞ്ഞ തടവുകാരനെ ഒടുവിൽ തുനീഷ്യക്ക് കൈമാറി യുഎസ്. 59കാരനായ തുനീഷ്യൻ പൗരൻ റിദ ബിൻ സാലിഹ് അൽയസീദിയെ ആണ് ബൈഡൻ ഭരണകൂടം പതിറ്റാണ്ടുകൾ നീണ്ട കാരാഗ്രഹ വാസത്തിനു ശേഷം വിട്ടയക്കുന്നത്.

രണ്ടാഴ്ചക്കിടെ വിട്ടയക്കുന്ന നാലാമത്തെ ഗ്വാണ്ടനാമോ തടവുകാരനാണ് റിദ. യസീദിയെ പാക് സേന അഫ്ഗാൻ അതിർത്തിയിൽനിന്ന് പിടികൂടി യുഎസിന് കൈമാറുകയായിരുന്നു. ബൈഡൻ 2020ൽ അധികാരമേൽക്കുമ്പോൾ 40 തടവുകാരാണ് ഗ്വാണ്ടനാമോയിലുണ്ടായിരുന്നത്.

ALSO READ; കൊതിപ്പിക്കുന്ന ഈ നഗരങ്ങൾ അഞ്ച് വര്‍ഷത്തിനകം അപ്രത്യക്ഷമായേക്കാം; പട്ടികയിൽ ഇന്ത്യയും

ഗ്വാണ്ടനാമോ തടവറ സംവിധാനം നിർത്തലാക്കണമെന്ന അഭിപ്രായക്കാരനാണ് ജനുവരി അവസാനം അധികാരത്തിലേറാൻ നിൽക്കുന്ന ഡൊണാൾഡ് ട്രംപ്. അതേ സമയം, ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ നൂ​റു​ക​ണ​ക്കി​ന് യു​ദ്ധ​ത്ത​ട​വു​കാ​രെ ​റഷ്യ​യും യു​ക്രെ​യ്നും കൈ​മാ​റി. 189 ഓളം സൈനികരെയാണ് റഷ്യ​യും യു​ക്രെ​യ്നും പരസ്പരം കൈമാറിയത്. വിട്ടയക്കപ്പെട്ട സൈനികർ മെഡിക്കൽ പരിശോധനക്ക് ശേഷം നാട്ടിലേക്ക് മടങ്ങും.

news summery: The US has finally handed over the prisoner who spent 22 years in the darkness of Guantanamo without being charged

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here