ഡല്‍ഹിയില്‍ നിന്ന് യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് 30 മിനിറ്റ്, ലോസ് ഏഞ്ചല്‍സില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 24 മിനിറ്റ്, ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 29 മിനിറ്റ്, ന്യൂയോര്‍ക്കില്‍ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിറ്റ്. ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന സ്വപ്നമാണെന്ന് തീർച്ചപ്പെടുത്താൻ വരട്ടെ. ഇലോൺ മസ്കിൻ്റെ സ്വപ്നപദ്ധതിയാണിത്.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മസ്ക് പുറത്തുവിട്ട പദ്ധതികളിലൊന്നാണിത്. ട്രംപ് ഭരണമേൽക്കുമ്പോൾ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ വിവേക് രാമസ്വാമിയുമായി ചേർന്ന് നയിക്കുന്ന ആൾ കൂടിയാണ് മസ്ക്. ‘ഭൂമിയില്‍ നിന്ന് ഭൂമിയിലേക്ക്’ എന്ന ബഹിരാകാശ യാത്രാ പദ്ധതി പ്രകാരമാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുക.
Read Also: അമ്പമ്പോ എന്തൊരു തെറി; മസ്‌കിന് നേരെ മോശം പദപ്രയോഗവുമായി ബ്രസീല്‍ പ്രഥമ വനിത
സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മുഖേനയാണ് മുമ്പെങ്ങുമില്ലാത്ത വേഗതയില്‍ ഭൂഖണ്ഡാന്തര യാത്ര സാധ്യമാക്കുക. ഒരു യാത്രയില്‍ 1,000 യാത്രക്കാരെ വരെ കൊണ്ടുപോകാന്‍ സ്റ്റാര്‍ഷിപ്പിന് കഴിയും. ബഹിരാകാശത്തിൻ്റെ അനന്തതയിലേക്ക് പോകുന്നതിനു പകരം ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായി ഭ്രമണപഥത്തില്‍ പറക്കുന്ന പദ്ധതിയാണിത്. അങ്ങനെ മിനിറ്റുകള്‍ക്കുള്ളില്‍ ഭൂഖണ്ഡങ്ങള്‍ കടക്കും. അതായത്, നിലവിൽ നേരിട്ടുള്ള വിമാനം ലഭിച്ചാൽ 15.5 മണിക്കൂർ വേണ്ട ഡൽഹി- സാൻ ഫ്രാൻസിസ്കോ പറക്കൽ അര മണിക്കൂറിൽ സാധ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here