ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും ഇക്കാര്യം മറച്ചുവച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. ഗൗതം അദാനി, അനന്തരവന് സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരെ പ്രതിയാക്കി യുഎസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ജെസിപി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി.
20 വര്‍ഷത്തിനുള്ളില്‍ പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാന്‍ ഗൗതം അദാനി 2,029 കോടി രൂപയുടെ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നാണ് യുഎസ് കോടതിയില്‍ സമര്‍പ്പിച്ച 54 പേജുളള കുറ്റപത്രത്തില്‍ പറയുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, ഇന്ത്യയില്‍ സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കിയ വിവരം മറച്ചുവച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും ആരോപിക്കുന്നു.
Also Read; ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; രക്ഷാസമിതി പ്രമേയം വീറ്റോചെയ്ത് അമേരിക്ക
ഗൗതം അദാനി, അനന്തിരവന് സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ സിഇഒ ആയ വിനീത് ജെയിന്, രഞ്ജിത് ഗുപ്ത , രൂപേഷ് അഗര്‍വാള്‍, ഓസ്ട്രേലിയയിലെയും ഫ്രാന്‍സിലെയും പൗരന്മാരായ സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവരാണ് കേസിലെ പ്രതികള്‍. ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ ചുമത്തിയാണ് കുറ്റപത്രം.
25,000 കോടി രൂപയുടെ വായ്പകളും ബോണ്ടുകളും സമാഹരിച്ച സംഭവത്തില്‍ യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. 2023ലാണ് അന്വേഷണം അമേരിക്ക അന്വേഷണം തുടങ്ങിയത്. ഛത്തീസ്ഗഡിലും തമിഴ്നാട്ടിലും ഒഡിഷയിലും സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി ഗൗതം അദാനി നിയമവിരുദ്ധമായി കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also read; കോഴിക്കോട് 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കുറ്റപത്രം പുറത്തുവന്നതോടെ വിഷയത്തില്‍ ജെപിസി അന്വേഷണം ശക്തമാക്കി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി. അദാനിയുടെ ബിസിനസ് ഇടപാടുകളില്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സാധൂകരിക്കുന്നതാണ് യുഎസ് കുറ്റപത്രമെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. അതിനിടെ സംഭവം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഷെയറുകളില്‍ 10 മുതല്‍ 20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
News summary; US indictment against Gautam Adani in solar power supply deal. 2000 crore bribe offered for solar power supply contracts. Adani offered bribes to government officials in India.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here