പകൽ ന്യായാധിപൻ, രാത്രി പോൺ സ്റ്റാർ, ജഡ്ജിക്ക് പണിപോയി

രാവിലെ ന്യായാധിപനായും രാത്രിയിൽ പോൺതാരമായും തുടർന്നുപോന്ന ജഡ്ജിക്ക് പണിപോയി. ന്യൂയോർക്ക് സിറ്റി അഡ്മിനിസ്ട്രേറ്റീവ് ലോ ജഡ്ജിയായ 33കാരനായ ഗ്രിഗറി എ ലോക്കിനാണ് ജോലി നഷ്ടമായത്. ഒൺലിഫാൻസ് എന്ന ഓൺലൈൻ പോൺസൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്ക് വിനയാവുകയായിരുന്നു.

ലോക്കിന്റെ അക്കൗണ്ടിൽ അശ്ലീലം നിറഞ്ഞ നിരവധി ചിത്രങ്ങളും വീഡിയോകളുമുണ്ടായിരുന്നു. ഒൺലിഫാൻസ് കൂടാതെ ജസ്റ്റ്ഫോർ ഫാൻസ് എന്ന പോൺ സൈറ്റിലും ഇയാൾക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റത്തിനാണ് ഗ്രിഗറിക്കെതിരെ നടപടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News