യുഎസ് മലയാളികളുടെ മരണം; കൊലപാതകമെന്ന് സംശയം

യുഎസിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഭാര്യയും ഭർത്താവും മരിച്ചത് വെടിയേറ്റ്. മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം.

ALSO READ: കരിവെള്ളൂർ മുരളിക്ക്‌ ഈ വർഷത്തെ പി ജെ ആന്റണി പുരസ്കാരം

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സമീപവാസികൾ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

ALSO READ: ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News