ഭാര്യമാർ അഞ്ച് പേരും ഗർഭിണികൾ; ഒത്തൊരുമിച്ച് ബേബി ഷവർ ആഘോഷം, വീഡിയോ വൈറൽ

തൻറെ അഞ്ച് ഭാര്യമാരുടെയും ബേബി ഷവർ ഒരുമിച്ച് ആഘോഷിച്ച് യുവാവ്. ന്യൂയോർക്ക് സ്വദേശിയായ സെഡി വിൽ എന്ന യുവാവാണ് ഗർഭിണികളായ ഭാര്യമാരുടെ ബേബി ഷവർ വ്യത്യസ്തമായി ആഘോഷിച്ചത്. ക്വീൻസിൽ വച്ച് നടത്തിയ ആഘോഷ പരിപാടിയിൽ നിരവധിപ്പേർ പങ്കെടുത്തു. സെഡിയുടെ ഭാര്യമാരിലൊരാളായ ലിസി ആഷ്​ലി ടിക് ടോക്കിൽ വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയത്.

ALSO READ: നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

ബോണി ബി, കെയ് മെറി, ജൈലിൻ വില, ലൈൻല കലിഫ ഗല്ലേറ്റി എന്നിവരാണ് തനിക്കൊപ്പമുള്ളതെന്നും മറ്റ് ഗർഭിണികളെ ആഷ്​ലി പരിചയപ്പെടുത്തുന്നുണ്ട്. തങ്ങളുടെ സുന്ദരമായ കുടുംബം എന്നാണ് സെഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷ്​ലി കുറിച്ചത്. തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്നും കുടുംബം ഇത് അംഗീകരിച്ചുവെന്നും ഇവർ പറയുന്നു.

ALSO READ: ശബരിമല: 2.43 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

ആഷ്‌ലിയുടെ വീഡിയോ കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് ഏറ്റെടുത്തത്. ആശംസകൾ നേർന്നുകൊണ്ട് നിരവധിപ്പേർ രംഗത്ത് വന്നു. അതേസമയം ഇതൊന്നും സത്യമാകരുതേ എന്ന തരത്തിലുള്ള കമ്മന്റുകളും വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News