അമേരിക്കയില്‍ ഇന്‍സുലിന്‍ കുത്തിവച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി നാലു വര്‍ഷത്തിനിടയില്‍ 17 രോഗികളെയാണ് 41കാരിയ ഹെതര്‍ പ്രസ്ഡിയെ കൊലപ്പെടുത്തിയത്. മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലുമാണ് ശിക്ഷ വിധിച്ചത്. ഒപ്പം 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ALSO READ: പാലക്കാട് രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു
രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഹെതല്‍ ഇന്‍സുലിന്‍ കുത്തിവച്ചു. ഇരയാവരില്‍ മിക്കവരും മരണത്തിന് കീഴടങ്ങി. 43 മുതല്‍ 104 വയസ് വരെയുള്ളവര്‍ മരിച്ച 17 പേരില്‍ ഉള്‍പ്പെടും. ഇന്‍സുലിന്‍ അമിതമായി ശരീരത്തില്‍ എത്തുന്നതോടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കും. രണ്ട് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട കഴിഞ്ഞ മെയിലാണ് ഇവര്‍ക്കതിരെ കേസെടുക്കുന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത. മുമ്പ് ചാള്‍സ് ക്യുള്ളന്‍ എന്നൊരു നഴ്‌സ് 29 രോഗികളെ ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയിരുന്നു.
ALSO READ: സുഗന്ധഗിരി മരംമുറിക്കേസ്; സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയെ സ്ഥലം മാറ്റി
മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് ഹെതര്‍ ശ്രമിച്ചതെന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here