യുഎസ് ഓപൺ പുരുഷ സിം​ഗിൾസ് കിരീടം ജോകോവിച്ചിന്: 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം

യു എസ് ഓപൺ പുരുഷ സിം​ഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ പരാജയപ്പെടുത്തി കിരീടം നേടി സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച്. നേരിട്ടുളള സെറ്റുകൾക്കാണ് മെദ്‍വദേവിനെ പരാജയപ്പെടുത്തിയത്. സ്കോർ (6-3,7-6,6-3).

ഈ കരീടത്തോടെ തന്‍റെ കരിയറിലെ 24ാം ഗ്രാന്‍ഡ്സ്ലാം ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പൺ ഇറയിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ നേടുന്ന താരമെന്ന നേട്ടം ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി.

ALSO READ: ‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’; സംസ്ഥാന സർക്കാരിന്റെ കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

യുഎസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ് 36 കാരനായ ജോക്കോവിച്ച്. മെദ്‍വദേവിന് ഇത് അഞ്ചാം ​ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്‍വദേവ്. അന്നും ഫൈനലില്‍ ജോക്കോവിച്ചായിരുന്നു എതിരാളി.

സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്‍വദേവ് ഫൈനലിൽ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‍വദേവ് അൽകരാസിനെ കീഴടക്കിയത്.

ALSO READ: ചന്ദ്രബാബു നായിഡുവിനെ ജയിലിലാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News