സിലിക്കൺ വാലി ബാങ്ക് തകർച്ച, അന്വേഷണം ആരംഭിച്ച് അമേരിക്ക

സിലിക്കന്‍ വാലി ബാങ്ക് തകര്‍ച്ചയില്‍ അന്വേഷണമാരംഭിച്ച് അമേരിക്ക. യുഎസ് നീതിന്യായ വകുപ്പും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും പരിശോധനകള്‍ ആരംഭിച്ചതായാണ് സൂചന.

അമേരിക്കയിലെ ചെറുബാങ്കുകള്‍ക്ക് മുകളില്‍ ശക്തമായ നിയമങ്ങള്‍ നടപ്പാക്കാനും നിരീക്ഷണം ഏര്‍പ്പെടുത്താനുമാണ് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. ഇരുപതിനായിരം കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നതോടെ 10,000 കോടിക്കും 25,000 കോടിക്കും ഇടയില്‍ ആസ്തിയുള്ള ബാങ്കുകളില്‍ ആയിരിക്കും നിരീക്ഷണം കടുക്കുക. ബാങ്കിംഗ് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനും ആലോചനയുണ്ട്.

പൂട്ടിപ്പോയ ബാങ്ക് പാപ്പരായി പ്രഖ്യാപിച്ചാല്‍ തങ്ങളുടെ പണം നഷ്ടപ്പെടുമോ എന്ന ഭയം ബാങ്കിന്റെ മാതൃകമ്പനിക്ക് പണം കടം കൊടുത്തവര്‍ക്കുമുണ്ട്. പണം നഷ്ടമാകാതിരിക്കാന്‍ നേരത്തെത്തന്നെ എല്ലാ ക്രെഡിറ്റര്‍മാരും ചേര്‍ന്ന് ഗ്രൂപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News