ഇലക്ട്രിക് വാഹനങ്ങളിൽ നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി സങ്കേതികവിദ്യ; ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു എസ് പേറ്റന്റ്

ഇലക്ട്രിക് വാഹനങ്ങളിലെ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്രവിഭാഗം മേധാവി ഡോ.വി.ടി.ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്‍റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്‍റ് . ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കു പകരം വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് പേറ്റന്‍റ് ലഭിച്ചത്. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ ലാഭവിഹിതം ലഭിക്കുന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്ന് ഡോ.വി.ടി.ജോയി പറഞ്ഞു.

ALSO READ:യുഎസിൽ 40 സ്ക്രീനുകളിലേക്ക്; കണ്ണൂർ സ്‌ക്വാഡിന്റെ പുതിയ കളക്ഷൻ

ലിഥിയം അയോണ്‍ ബാറ്ററികളുടെ ഉയര്‍ന്ന വില, ലഭ്യതക്കുറവ്,തീ പിടിക്കാനുള്ള സാധ്യത എന്നീ പരിമിതികൾ എന്നിവ സിങ്ക് അധിഷ്ടിത ബാറ്ററികള്‍ക്ക് ഇല്ല. സിങ്ക് അധിഷ്ടിത ബാറ്ററികളുടെ വാണിജ്യപരമായ ഉപയോഗത്തിന് വിഘാതമായി നിന്ന ഘടകത്തിലെ പരിമിതികൾ ഒഴിവാക്കി സിങ്ക് പ്ലേറ്റ് ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് ഡോ.വി.ടി.ജോയിയും സഹഗവേഷകരും ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ളത്. വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന സിങ്ക് അധിഷ്ടിത ബാറ്ററികള്‍ക്ക് ഈ പരിമിതികള്‍ ഇല്ല എന്നും ഗവേഷകർ അറിയിച്ചു.

ALSO READ:വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തില്‍ ഗവേഷണവിദ്യാര്‍ത്ഥികളായ ഡെയ്ഫി ഡേവീസ്, ലയ മേരി എന്നിവരും പങ്കാളികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration